ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദതന്ത്രം; പി.സി ജോസഫ് കേരളാഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

single-img
8 March 2014

pc-josephലോക്‌സഭ ഇലക്ഷനനുബന്ധിച്ച് ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് എമ്മിലെ ജോസഫ് വിഭാഗത്തിന്റെ സമര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.സി ജോസഫ് കേരളാഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. കസ്തൂരിരംഗന്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്ന ജനവിരുദ്ധ നടപടികള്‍ മൂലമാണ് താന്‍ രാജിവയ്ക്കുന്നതെന്നാണ് അദ്ദേഹം അറിയിച്ചിട്ടു്ള്ളത്. അതിജീവനത്തിനു വേണ്ടി പോരാടുന്ന കര്‍ഷകരുടെയിടയില്‍ നിന്ന് തനിക്ക് ഒളിച്ചോടാനാകില്ലെന്നും പി.സി. ജോസഫ് പറഞ്ഞു.

ഇതിനിടെ പാര്‍ട്ടി സ്റ്റേറ്റ് ചീഫ് കോര്‍ഡിനേറ്റര്‍ സ്ഥാനം രാജിവച്ചതായി മുന്‍ എംഎല്‍എയായ ഡോ.കെ.സി. ജോസഫ് വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുന്നില്ലെന്നു ഇരുവരും അറിയിച്ചു.