കൊല്ലത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് നടന്‍ ജഗദീഷ്

single-img
8 March 2014

jagadeeshകൊല്ലത്ത് ജഗദീഷിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് ജഗദീഷില്‍ നിന്നും അനുകൂല പ്രതികരണം. കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ സ്ഥാനാര്‍ഥിയാകുന്നതുസംബന്ധിച്ച് അനൗപചാരിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നിരിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.

യോഗ്യരായ നിരവധി നേതാക്ക കൊല്ലം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറായുണ്ട്. അവരുമായി സീറ്റിനുവേണ്ടി മത്സരിക്കാനില്ലെന്നും ഈ നേതാക്കളെല്ലാം ഒന്നിച്ചെത്തി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും ജഗദീഷ് പറഞ്ഞു. സിനിമ മാറ്റി വച്ചിട്ടായിരിക്കും താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. മാത്രമല്ല പാര്‍ട്ടി പറഞ്ഞാല്‍ ഇരങ്ങാലക്കുടയില്‍ ഇന്നസെന്റിനെയും താന്‍ നേരിടുമെന്നും ജഗദീഷ് പറഞ്ഞു.