സ്ഥിരംശത്രുക്കളും മിത്രങ്ങളും രാഷ്ട്രീയത്തിലില്ലെന്ന് സുപ്രീം കോടതി

single-img
8 March 2014

supreme court of indiaസ്ഥിരംശത്രുക്കളും മിത്രങ്ങളും രാഷ്ട്രീയത്തിലില്ലെന്ന് സുപ്രീം കോടതി. ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണത്തെ ചോദ്യം ചെയ്തുകൊണ്ട് എഎപി നല്കിയ ഹര്‍ജി വാദം കേള്‍ക്കുന്നതിനിടെയാണ് ബഞ്ച് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആംആദ്മിയെ പിന്തുണച്ച കോണ്‍ഗ്രസ് ജന്‍ലോക്പാല്‍ ബില്‍ വിഷയത്തില്‍ ബിജെപിയുമായി കൈകോര്‍ത്ത് അരവിന്ദ് കേജ്‌രിവാളിനെ എതിര്‍ക്കുന്നത് രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നാണ് തെളിയിക്കുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇന്ത്യയില്‍ സ്ഥിതിഗതികള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്നും കോടതി അഭിപ്രായപ്പെട്ടു.