മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം 239 യാത്രക്കാരുമായി കാണാതായി

single-img
8 March 2014

A Malaysia Airlines Boeing 777-200മലേഷ്യയില്‍ നിന്നും ചൈനയിലെ ബെയ്ജിംഗിലേക്കു 239 യാത്രക്കാരുമായി പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതായതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 2.40 മുതല്‍ വിമാനവുമായുള്ള സാങ്കേതിക ബന്ധം നഷ്ടമായതായി മലേഷ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

അര്‍ധരാത്രിക്കു ശേഷം ക്വാലാംപൂരില്‍ നിന്നും പുറപ്പെട്ട എംഎച്ച് 370 എന്ന ബോയിംഗ് വിമാനമാണ് ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 2.40നാണ് കാണാതായത്. രാവിലെ 6.30ന് ബീജിംഗിലെത്തേണ്്ട വിമാനമാണ് കാണാതായത്. വിമാനം കണ്്‌ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു.