ദുരുപയോഗത്തിന് പരിഹാരം നിറംമാറ്റം; ട്രാഫിക് വാര്‍ഡന്‍മാര്‍ ഇന്നു പണിമുടക്കുന്നു

single-img
7 March 2014

Trafficകൊച്ചി നഗരത്തിലെ ്രടാഫിക് വാര്‍ഡന്‍മാരുടെ യൂണിഫോമില്‍ പാന്റ്‌സിന്റെ നിറം നീലയാക്കുന്നതില്‍ പ്രതിഷേധിച്ച് നഗരത്തിലെ ടാഫിക് വാര്‍ഡന്മാര്‍ ഇന്നു പണിമുടക്കുന്നു.

ട്രാഫിക് വാര്‍ഡന്‍മാര്‍ ചില സാഹചര്യങ്ങളില്‍ യൂണിഫോം ദുരുപയോഗം ചെയ്യുന്നതായി ഒരു ട്രാഫിക് വാര്‍ഡന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അധികൃതരുടെ നടപടി. എന്നാല്‍ യൂണിഫോം ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ നിറത്തില്‍ മാറ്റം വരുത്തിയതുകൊണ്ടു എന്താണ് കാര്യമെന്നാണ് വാര്‍ഡന്‍മാര്‍ ചോദിക്കുന്നത്. മാത്രമല്ല തങ്ങളുടെ അഭിപ്രായം തേടാതെ നിര്‍ദേശങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെയാണു ഈ സമരമെന്നും ട്രാഫിക് വാര്‍ഡന്‍മാര്‍ പറഞ്ഞു.

വെള്ള ഷര്‍ട്ടും കാക്കി പാന്റ്‌സുമാണ് ഇപ്പോഴുള്ള യൂണിഫോം. ഇതില്‍ പാന്റ്‌സിന്റെ നിറം നീലയാക്കാനാണു പുതിയ നിര്‍ദേശം. യൂണിഫോം പരിഷ്‌കാരം ഇന്നു പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ട്രാഫിക് വാര്‍ഡന്‍മാര്‍ പണിമുടക്കുന്നത്.