യുഡിഎഫ് സ്ഥാനാര്‍ഥികള്‍ അടുത്തയാഴ്ച; വി.എം. സുധീരന്‍

single-img
7 March 2014

vbk-sudheeran_809394fഞായറാഴ്ച യുഡിഎഫ് തെരഞ്ഞെടുപ്പു സമിതി ചേര്‍ന്ന ശേഷം അടുത്ത ആഴ്ചയോടെ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. യുഡിഎഫില്‍ ന്യായമായ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്പി കൊല്ലം സീറ്റ് ചോദിച്ചെങ്കിലും ചര്‍ച്ചപോലും നടത്താതെ അവിടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ച സി.പി.എം ഏകാധിപത്യ നടപടികളാണ് മുന്നണിയില്‍ പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ തെരഞ്ഞെടുപ്പില്‍ ഇടതു കക്ഷികള്‍ക്ക് എന്തെങ്കിലും ദൗത്യമോ ലക്ഷ്യമോയില്ലാതെ വര്‍ഗീയതയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും യുഡിഎഫിലെ ഒരു കക്ഷിയേയും അടര്‍ത്തിയെടുക്കാന്‍ ഇടതുപക്ഷം ശ്രമിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.