ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി ഒറ്റയ്ക്കു മത്സരിക്കാന്‍ നീക്കം

single-img
7 March 2014

11tvko-RSP_B__Rall_1080130fഎല്‍.ഡി.എഫ് സീറ്റ് വിഭജനത്തെക്കുറിച്ച് തീരുമാനമാകും മുന്‍പ് കൊല്ലം മണ്ഡലത്തില്‍ മത്സരിക്കാന്‍ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തതിനെതിരെ ആര്‍എസ്പി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ആര്‍എസ്പി നീക്കം ശക്തമാക്കി. കൊല്ലം മണ്ഡലത്തില്‍ ഒറ്റക്ക് മത്സരിക്കാനാണ് നീക്കം നടത്തുന്നത്. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ആര്‍എസ്പി സെക്രട്ടേറിയറ്റ് ശനിയാഴ്ച ചേരുമെന്നും നേതാക്കള്‍ അറിയിച്ചു.