റെഡ്ഡിയുടെ പുതിയ പാര്‍ട്ടി 12ന് നിലവില്‍ വരും

single-img
7 March 2014

kiran_kumar_reddy_20110606ആന്ധ്ര സംസ്ഥാന വിഭജനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിപദം രാജിവച്ച എന്‍. കിരണ്‍ കുമാര്‍ റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ഈ മാസം 12 നു പുതിയ പാര്‍ട്ടി നിലവില്‍വരുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് രാജമുന്ദ്രിയില്‍ പൊതുയോഗം നടത്തുമെന്നും പാര്‍ട്ടിയുടെ അജന്‍ഡയും തന്ത്രങ്ങളും അതിനുശേഷം പ്രഖ്യാപിക്കുമെന്ന് കിരണ്‍ കുമാര്‍ റെഡ്ഡി അറിയിച്ചു.

കിരണ്‍കുമാര്‍ റെഡ്ഡിയും ആറ് എംപിമാര്‍ ഉള്‍പ്പെടെ സഹപ്രവര്‍ത്തകരും ആന്ധ്രാവിഭജനത്തില്‍ പ്രതിഷേധിച്ചു കഴിഞ്ഞമാസമാണു കോണ്‍ഗ്രസ് വിട്ടത്.