പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് നേതാവ് ഇടതുസ്ഥാനാര്‍ത്ഥി

single-img
7 March 2014

philipലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും ആസൂത്രണബോര്‍ഡ് മുന്‍ അംഗവുമായ പീലിപ്പോസ് തോമസ് ഇടത് സ്വതന്ത്രനായി പത്തനംതിട്ടയില്‍ മത്സരിക്കും. നേരത്തെ പീലിപ്പോസ് തോമസ് റാന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.

ജനരോഷം അലയടിച്ച ആറന്മുള വിമാനത്താവള പ്രശ്‌നത്തില്‍ പാര്‍ട്ടി തീരുമനത്തിന് വിരുദ്ധമായി ജനകീയ സമര സമിതിക്കൊപ്പം മുന്‍ പന്തിയില്‍ പീലിപ്പോസ് തോമസ് ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ പത്തനംതിട്ടയില്‍ ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള ജനരോഷവും ഫിലിപ്പോസ് തോമസിനെയും ഉപയോഗിച്ച് നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം.