പീലിപ്പോസ് തോമസ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു

single-img
7 March 2014

philipമുന്‍ ഡിസിസി അധ്യക്ഷനും പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പീലിപ്പോസ് തോമസ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു. പത്തനംതിട്ടയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തന്റെ രാജിക്കത്ത് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ഫാക്‌സ് ചെയ്തിട്ടുണ്ട്. പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. തീരുമാനത്തിന്റെ ലാഭനഷ്ടങ്ങള്‍ കാലം തെളിയിക്കട്ടെ. അപമാനവും നിന്ദയും സഹിച്ച് കോണ്‍ഗ്രസില്‍ നിശബദ്‌നായി ഇനി തുടരാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.