ടി.പി. വധം; സി.പി.എം. കുറ്റക്കാരനെന്ന് കണ്ടെത്തിയ കെ.സി. രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

single-img
7 March 2014

KC-Ramachandranവിവാദമായ ടിപി വധത്തില്‍ പാര്‍ട്ടി അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്‌ടെത്തിയ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎം സംസ്ഥാന കമ്മിറ്റി ഇറക്കിയ ഔദ്യോഗിക വാര്‍ത്താകുറുപ്പിലൂടെയാണ് ഇത് വ്യക്തമാക്കിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പാര്‍ട്ടിയുടെ കണ്‌ടെത്തല്‍. ടിപി വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്‌ടെത്തിയ രാമചന്ദ്രന്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്.

ചെറിയ കരാര്‍ പണികള്‍ നടത്തി വന്ന രാമചന്ദ്രന്റെ കരാര്‍ പണികള്‍ ടിപി ചന്ദ്രശേഖരന്‍ ഇടപെട്ട് മുടക്കിയതിലുള്ള വ്യക്തി വിരോധമാണ് കൊലപാതക കാരണമെന്നാണ് കണ്ടെത്തല്‍. അതേസമയം കോടതി കുറ്റക്കാരാണെന്ന് കണ്‌ടെത്തി ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ട്രൗസര്‍ മനോജിനേയും ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്ദനേയും റിപ്പോര്‍ട്ട് കുറ്റവിമുക്തരാക്കി.