പാക്കിസ്ഥാന്റെ ക്രിക്കറ്റ് വിജയമാഘോഷിച്ച കാശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ചു

single-img
7 March 2014

Subhartiഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ വിജയം നേടിയത് ആഘോഷിച്ച കാശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികള്‍ യുപി സര്‍ക്കാര്‍ പിന്‍വലിച്ചു. വ്യാപക പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഈ സംഭവത്തെക്കുറിച്ച് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള യുപി മുഖ്യമന്ത്രി അഖിലേഷ് യാദവുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തങ്ങല്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. പാക്കിസ്ഥാന്‍ നന്നായ് കളിച്ചപ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. തീവ്രവാദികളേപ്പോലെയാണ് സര്‍ക്കാര്‍ ഞങ്ങളോടു പെരുമാറുന്നത്. തങ്ങളുടെ ഭാവി തകര്‍ക്കരുതെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികളെ സര്‍വകലാശാലയില്‍ നിന്നു പുറത്താക്കിയിരുന്നു.

കേന്ദ്ര ഇടപെടലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പും കണക്കിലെടുത്താണ് വിദ്യാര്‍ഥികള്‍ക്കെതിരായ നിയമ നടപടികള്‍ അവസാനിപ്പിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് കറിയിച്ചു.