അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി മൂന്നാമതും അച്ഛനായി; കുഞ്ഞുപിറന്നത് ഇന്ത്യയില്‍

single-img
7 March 2014

public-eye-0222അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി മൂന്നാമതും അച്ഛനായി. ഹരിയാനയിലെ ഗുര്‍ഗണിലാണ് കര്‍സായിയുടെ ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നേരത്തെ വിദഗ്ധ ഡോക്ടറുംമാരുടെ ഉപദേശത്തേ തുടര്‍ന്ന് പ്രസവം ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. മറ്റു രണ്ടു കുട്ടികളും അഫ്ഗാനിസ്ഥാനില്‍ തന്നെയാണ് ജനിച്ചത്.

ശ്രീലങ്കയിലേക്കുള്ള യാത്രാ മധ്യേ കര്‍സായി ഭാര്യയേയും മകളെയും കാണാന്‍ ആശുപത്രിയില്‍ എത്തി. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി അഫ്ഗാന്‍ എംബസി അറിയിച്ചു.