സോളാര്‍ കേസ് പുനരന്വേഷണം നടത്തണമെന്ന് ബിജു രാധാകൃഷ്ണന്‍

single-img
6 March 2014

biju radhakrishnanസോളാര്‍ കേസിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് പുനരന്വേഷിക്കണമെന്നും ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ആലപ്പുഴ സ്വദേശിയെ കബളിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ബിജു ആലപ്പുഴ കോടതിയില്‍ ഹാജരായപ്പോഴാണ് പത്രലേഖകരുടെചോദ്യത്തിനുത്തരമായിഇതുപറഞ്ഞത്. ഈ ആവശ്യമുന്നയിച്ചു അടുത്തയാഴ്ച ഹൈക്കോടതിയില്‍ അപേക്ഷ നല്കുമെന്നും ബിജു പറഞ്ഞു.

സോളാര്‍ കേസില്‍ ആരോപണവിധേയരായ രാഷ്ട്രീയക്കാരെയും സരിതയെയും ഉള്‍പ്പെടുത്തിവേണം പുനരന്വേഷണം നടത്താനെന്നും ബിജു ആവശ്യപ്പെട്ടു. തന്റെ കുട്ടിയുടെയും സരിതയുടെയും മാതാപിതാക്കളുടെയും സുരക്ഷയെ കരുതിയാണു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നും ബിജു പറഞ്ഞു.