യാനുക്കോവിച്ചിന്റെ ജന്മനഗരം യുക്രെയിന്‍ തിരിച്ചുപിടിച്ചു

single-img
6 March 2014

Ukraineപുറത്താക്കപ്പെട്ട പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിന്റെ ജന്മനഗരമായ കിഴക്കന്‍ യുക്രെയ്‌നിലെ ഡൊണെറ്റ്‌സ്‌ക് യുക്രെയിന്‍ സൈനികര്‍ തിരിച്ചുപിടിച്ചു. നേരത്തെ റഷ്യന്‍ പതാക ഉയര്‍ത്തിയിരുന്ന ഇവിടത്തെ സര്‍ക്കാര്‍ ആസ്ഥാനത്ത് വീണ്ടും യുക്രെയിന്‍ പതാക സ്ഥാപിച്ചു.

പതിനൊന്നുനിലയുള്ള കെട്ടിടം കൈയടക്കിയിരുന്ന റഷ്യന്‍ അനുകൂലികളെ പുറത്താക്കിയശേഷമാണ് യുക്രെയിന്‍ പതാക ഉയര്‍ത്തിയത്. എന്നാല്‍ കെട്ടിടത്തിന്റെ മുമ്പിലുള്ള കൊടിമരത്തില്‍ റഷ്യന്‍ പതാക കാണപ്പെട്ടെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇതിനിടെ ക്രിമിയ കൈയടക്കിയ റഷ്യയുടെ നടപടിക്ക് എതിരേ ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അമേരിക്കയും പാശ്ചാത്യരും ഒരുങ്ങുകയാണ്.