ഷീലാ ദീക്ഷിത് വരുന്നു..കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ സൂക്ഷിക്കുക : റിമാ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വിവാദമാകുന്നു

single-img
6 March 2014

ഷീലാ ദീക്ഷിത് കേരളാ ഗവര്‍ണര്‍ ആകുന്നതിനെ പരിഹസിച്ചു സിനിമാതാരം റിമാ കല്ലിങ്കല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു.”കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ സൂക്ഷിക്കുക.ഷീല ദീക്ഷിത് വരുന്നുണ്ട്..ഇനി മുതല്‍ നിങ്ങള്‍ക്ക് ആര് മണിക്ക് മുന്പ് വീട്ടില്‍ കയറേണ്ടി വരും ” എന്നാണു റിമയുടെ പോസ്റ്റ്‌.

ഈ സ്റ്റാറ്റസിനൊപ്പം, മനോരമയില്‍ വന്ന  വാര്‍ത്തയുടെ ഒരു ഭാഗവും ഹാസ്യാത്മകമായി റിമ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. “കേരളത്തില്‍ വന്നു കുറച്ചു ദിവസം താമസിക്കണം എന്ന് 2008-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മനോരമയ്ക്ക് അനുവദിച്ച ഇന്റര്‍വ്യൂവില്‍ ഷീലാ ദീക്ഷിത് പറഞ്ഞിരുന്നു ” എന്ന മനോരമ വാര്‍ത്തയുടെ ഭാഗം ചുവന്ന വട്ടം വരച്ച ശേഷം “അപ്പത്തന്നെ ഞമ്മളെ പി ഡബ്ല്യൂ ഡി വിളിച്ചു കേരളാഗവര്‍ണ്ണര്‍ ആക്കി” എന്ന് പരിഹാസദ്യോതകമായി കമന്റ് ചെയ്തിരിക്കുകയാണ് റിമ.വെള്ളാനകളുടെ നാട് എന്ന സിനിമയിലെ പപ്പുവിന്റെ ഡയലോഗ് ആണ് റിമ ഉപയോഗിച്ചിരിക്കുന്നത്.

എന്തായാലും ഷീല ദീക്ഷിത് എന്ന ഡെല്‍ഹിക്കാര്‍ പുറന്തള്ളിയ നേതാവിനെ കേരളാഗവര്‍ണ്ണര്‍ ആയി നിയമിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് നിലവിലുള്ളത്.റിമയെപ്പോലെയുള്ള സിനിമാതാരങ്ങള്‍ പോലും പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നത് ശ്രദ്ധേയമാണ്.തന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ ഷീലാ ദീക്ഷിതിന്റെ പ്രതിച്ഛായ വളരെയധികം ഇടിയാന്‍ കാരണമായിരുന്നു.