വിവാദ എസ്.ഐ ബിജു സലീമിനെ പിരിച്ചുവിടാന്‍ തീരുമാനം

single-img
6 March 2014

police_cap268 പേരുടെ ഇമെയില്‍ സന്ദേശങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചുള്ള കത്ത് ചോര്‍ത്തിയ കേസില്‍ മുഖ്യപ്രതിയായ എസ്‌ഐ ബിജു സലിമിനെ പിരിച്ചുവിടാന്‍ നിര്‍ദേശം. അതീവരഹസ്യമുള്ള സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തുകയും മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ അത് ദുരുപയോഗം ചെയ്യുകയും മാധ്യമങ്ങള്‍ക്കു കൈമാറുകയും ചെയ്ത കുറ്റത്തിന് പിരിച്ചുവിടാതിരിക്കുന്നതിനുള്ള കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ബിജുവിന് ഡിജിപി കാരണംകാണിക്കല്‍ നോട്ടീസ് നല്കിയിരിക്കുകയാണ്.

ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്ന് ഒരു വാരികയില്‍ വാര്‍ത്ത 2011 ല്‍ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്കു ചുടുപിടിച്ചത്. ഇ-മെയില്‍ വിലാസങ്ങള്‍ ബിജു മറ്റൊരാള്‍ക്ക് കൈമാറിയിരുന്നതിനെ തുടര്‍ന്നാണ് വാര്‍ത്തയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വ്യാജകത്ത് നിര്‍മിച്ച് അതില്‍ എസ്പിയുടെ വ്യാജ ഒപ്പുമിട്ടാണ് ഇയാള്‍ വാരികയ്ക്ക് കൈമാറിയതെന്നും അംന്വഷണത്തില്‍ തെളിഞ്ഞു.