പി.ജെ. കുര്യന് ഇനി കാബിനറ്റ് റാങ്ക് പദവി

single-img
6 March 2014

pj kuryanഎ.കെ. ആന്റണിക്കും വയലാര്‍ രവിക്കും പുറമേ കേരളത്തില്‍ നിന്നു രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യനും കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം. കേന്ദ്രമന്ത്രിസഭയിലെ കാബിനറ്റ് റാങ്കുള്ള മന്ത്രിയുടെ പദവിയിലേക്ക് കുര്യനെ ഉടന്‍ പ്രാബല്യത്തോടെ ഉയര്‍ത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കേന്ദ്ര സഹമന്ത്രിയുടെ പദവിയും സഹമന്ത്രിമാരില്‍ ഒന്നാമനെന്ന പ്രോട്ടോക്കോളുമായിരുന്നു കുര്യന് ഇതുവരെ. 1991 മുതല്‍ 95 വരെ കേന്ദ്ര സഹമന്ത്രിയായും ആറു തവണ ലോക്‌സഭയിലെയും മൂന്നു തവണ രാജ്യസഭയിലെയും എംപിയായും പ്രവര്‍ത്തിച്ചിട്ടുള്ള പ്രഫ. കുര്യന്റെ സീനിയോറിറ്റിയും പ്രാഗത്ഭ്യവും കണക്കിലെടുത്താണു കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയത്.