ഗൗരിയമ്മ സിപിഎം വേദിയില്‍

single-img
6 March 2014

K.R.Gouri_Ammaസിപിഎം സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ വീണ്ടും ഗൗരിയമ്മ എത്തി. സഖാവിന്റെ ഓര്‍മകളില്‍ എന്ന പി.കൃഷ്ണപിള്ള അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പി. കൃഷ്ണപിള്ള സ്മാരകത്തിന് മുമ്പില്‍ ഗൗരിയമ്മ എത്തിയത്. കുറച്ചുനാള്‍മുമ്പ് ആലപ്പുഴയില്‍ നടന്ന സിപിഎമ്മിന്റെ പൊതുപരിപാടിയിലും ഗൗരിയമ്മ പങ്കെടുത്തിരുന്നു.

പി.കൃഷ്ണപിള്ളയുടെ ജീവതം അടിസ്ഥാനമാക്കിയെടുത്ത വസന്തത്തിന്റെ കനല്‍വഴികള്‍ എന്ന സിനിമയുടെ പിന്നണിക്കാരായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കൃഷ്ണപിള്ളയോടൊത്ത് പ്രവര്‍ത്തിച്ചവരുടെ സംഗമമായിരുന്നു പരിപാടി. സിപിഎം ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു, സിപിഐ ജില്ലാ സെക്രട്ടറി പി. തിലോത്തമന്‍ എംഎല്‍എ, സി.കെ. ഭാസ്‌കരന്‍ എന്നിവരുള്‍പ്പടെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍പരിപാടിയില്‍ പങ്കെടുത്തു.