ജ്വാല-അശ്വിനി സഖ്യം പുറത്ത്

single-img
6 March 2014

PONNAPPA_1531131fഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ റൗണ്ടില്‍ നിന്ന് ഇന്ത്യന്‍ വനിതാ ഡബിള്‍സ് കൂട്ടുകെട്ടായ ജ്വാല ഗുട്ട – അശ്വിനി പൊന്നപ്പ സഖ്യം പുറത്ത്. ഇന്ത്യന്‍ സഖ്യം ചൈനയുടെ ജിന്‍ മ-യുവാന്‍തിംഗ് താംഗ് കൂട്ടുകെട്ടിനോടാണ് മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ പരാജയം സമ്മതിച്ചത്. സ്‌കോര്‍: 21-14, 15-21, 17-21. പുരുഷ വിഭാഗം ക്വാളിഫയറില്‍ ഒന്നാം സ്ഥാനക്കാരനായിരുന്ന ഇന്ത്യയുടെ ആനന്ദ് പവാറും യോഗ്യത നേടാതെ മടങ്ങി. ഇന്തോനേഷ്യയുടെ ആന്ദ്രേ കുര്‍ണിയാവന്‍ ടെഡ്‌ജൊനോയോടു പരാജയപ്പെട്ടാണ് ആനന്ദ് പുറത്തായത്. സ്‌കോര്‍: 21-18, 13-21, 19-21.