ആംആദ്മി-ബിജെപി സംഘര്‍ഷം; പരാതിയുമായി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു

single-img
6 March 2014

Am Admiനിയമവിരുദ്ധമായ റോഡ് ഷോ നടത്തിയതിന്റെ പേരില്‍ ആംആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍ ഗുജറാത്തില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെയും ലക്‌നോവിലെയും ബിജെപി ആസ്ഥാനത്ത് അക്രമം നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്ന് ബിജെപി വ്യക്തമാക്കി.

ആം ആദ്മിക്കാര്‍ പാര്‍ട്ടി ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമാകുകയായിരുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറും നടന്നു. സംഭവത്തില്‍ കെജരിവാള്‍ ദു:ഖം രേഖപ്പെടുത്തി. സമാധാനപരമായി പ്രകടനം നടത്തിയ ആം ആദ്മി പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്്ടായതെന്നാണ് കെജരിവാള്‍ പറഞ്ഞത്.