ഡോക്ടര്‍മാര്‍ സമരം തുടരുന്ന ഉത്തര്‍പ്രദേശില്‍ എട്ടു രോഗികള്‍ കൂടി മരിച്ചു

single-img
5 March 2014

doctors_strike--621x414ഉത്തര്‍പ്രദേശിലെ ഡോക്ടര്‍മാര്‍ ജൂണിയര്‍ ഡോക്ടര്‍മാര്‍ക്കു നേരെയുണ്്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാതെ മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ എട്ടു രോഗികള്‍ മരിച്ചു. എന്നാല്‍ സമരം തുടങ്ങിയതിനു ശേഷം മരിച്ച രോഗികളുടെ എണ്ണം 30 കവിഞ്ഞതായാണ് അനൗദ്യോഗിക കണക്ക്.

സംസ്ഥാനത്തുടനീളം 50,000ത്തോളം രോഗികള്‍ക്ക് ഔട്‌പേഷ്യന്റ് വിഭാഗത്തിന്റെയും അടിയന്തിര ചികിത്സാവിഭാഗത്തിന്റെയും പ്രവര്‍ത്തനം സ്തംഭിച്ചതോടെ ചികിത്സ നിഷേധിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.