ജൂണ്‍ രണ്ടിന് തെലുങ്കാന പിറക്കും

single-img
5 March 2014

telnkanaഇന്ത്യയിലെ 29-ാം സംസ്ഥാനമായി തെലുങ്കാന സംസ്ഥാനം ജൂണ്‍ രണ്ടിനു പിറവികൊള്ളും. അന്നുതന്നെ പുതിയ സംസ്ഥാനം പ്രവര്‍ത്തനമാരംഭിക്കും. തെലുങ്കാന സ്ഥാപകദിനം ജൂണ്‍ രണ്ടായിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു. പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപനം ഇന്നുണ്ടാകുന്നതുകൊണ്ടാണു തെലുങ്കാനയുടെ സ്ഥാപകദിനം ഇന്നലെത്തന്നെ പ്രഖ്യാപിച്ചത്.

ആന്ധ്ര വിഭജനത്തിനു പാര്‍ലമെന്റ് അനുമതി നല്കിയതോടെ തെലുങ്കാന രൂപവത്കരണത്തിനുള്ള ഗസറ്റ് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ സംസ്ഥാനത്ത് 119 നിയമസഭാ മണ്ഡലങ്ങളും 17 ലോക്‌സഭാ മണ്ഡലങ്ങളുമുണ്ട്.