അടിവസ്ത്രം ദൈവവിരുദ്ധം

single-img
5 March 2014

underwear bannedഅടിവസ്ത്രങ്ങള്‍ ദൈവവിരുദ്ധമാണെന്ന കെനിയന്‍ പാസ്റ്റര്‍.യേശുവിന്റെ അനുഗ്രഹം സ്ത്രീകളിലേക്ക് എത്തുന്നതിന് അടിവസ്ത്രം വിലങ്ങ് സൃഷ്ടിക്കും. ‘ക്രിസ്തുവിന്റെ ആത്മാവിന്’ പ്രവേശിക്കാന്‍ ബ്രായും പാന്റീസും ഉപേക്ഷിച്ച് ‘സ്വതന്ത്രരായി’ പള്ളിയില്‍ എത്തണമെന്നും പാസ്റ്റർ ആവശ്യപ്പെടുന്നു.

ലോഡ്സ് പ്രൊപ്പല്ലര്‍ റിഡംഷന്‍ ചര്‍ച്ചിലെ പാസ്റ്റര്‍ ആയ റെവ് ഞോഹി ആണ് പുതിയ “കണ്ടെത്തൽ” നടത്തിയിരിക്കുന്നത്.ദേവാലയത്തില്‍ പോകുമ്പോള്‍ ശരീരവും ആത്മാവും സ്വതന്ത്യം ആയിരിക്കണമെന്നും അടിവസ്ത്രങ്ങള്‍ സ്വാതന്ത്യത്തിനു തടസ്സം സൃഷ്ടിക്കുന്നതിനാല്‍ അവ ഒഴിവാക്കണമെന്നും പാസ്റ്റർ പറയുന്നു.ഈ നിര്‍ദ്ദേശം തള്ളി ആരെങ്കിലും അടിവസ്ത്രം ഇട്ടുവന്നാല്‍ അവര്‍ നേരിടെണ്ടിവരുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നുള്ള മുന്നറിയപ്പ് നൽകാനും പാസ്റ്റർ മറന്നില്ല.കെനിയൻ പോസ്റ്റാണു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്