കേരള വ്യാപാരി വ്യവസായി എകോപന സമിതി ഓമല്ലൂര് യൂണിറ്റ് ഗ്രാമപഞ്ചായത്തിന് അപേക്ഷ സമര്പ്പിച്ചു.

single-img
5 March 2014

omalloorപത്തനംതിട്ട:- അശാസ്ത്രീയമായ രീതിയിലുള്ള ലൈസന്‍സ് ഫീസും തൊഴില്‍ നികുതിയും പുനര്‍പരിശോധിക്കുക. റോഡ് വികസനത്തിന്റ് ഭാഗമായി കടകളുടെ മുന്‍ഭാഗം ഇടിച്ചു നിരത്തി ഓടകള്‍ അടഞ്ഞു പോയതിനാല്‍ വെള്ളം കെട്ടികിടന്ന് കടകളിലേക്ക് കയറാന്‍ കഴിയാത്ത അവസ്ഥ മാറ്റുക. വന് തോതിലുള്ള നികുതി പിരുവുകാരണം കാര്‍ഷിക വിളകളുടെയും പച്ചക്കടിയുടെയും വ്യാപാരം സമീപ മാര്‍ക്കറ്റിലേക്ക് മാറിയിരിക്കുന്നു. മാര്‍ക്കറ്റിലെ കച്ചവടം പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക. പഞ്ചായത്തിനും ,പി.ഡബളി. യു.ഡി ക്കും നല്‍കിയ നിവേദനത്തിന്‍ അനുകൂലമായ തീരുമാനം ഉണ്ടാകാത്ത പക്ഷം മാര്‍ച്ച് 15 നു കടകള്‍ അടച്ച് ഓമല്ലുര്‍ ഗ്രാമപഞ്ചായത്തും റോഡും ഉപരോധിക്കാന്‍ തീരുമാനിച്ചു.