കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് നിതീഷ് കുമാര്‍

single-img
5 March 2014

Nitheesh Kumarവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍. കോണ്‍ഗ്രസുമായി ജെഡിയു സഖ്യത്തില്‍ ചേരുമെന്ന വാര്‍ത്തകള്‍ അസത്യമാണെന്നും കോണ്‍ഗ്രസും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുവും തമ്മില്‍ സഖ്യത്തിലായതിനാല്‍ ജെഡിയുവുമായി സഖ്യമുണ്ടാക്കുന്നതിനുള്ള ഒരു സാഹചര്യവുമില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം സിപിഎമ്മുമായി ജെഡിയു സഖ്യത്തിലേര്‍പ്പെടുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.