ജോസഫ് ഇടഞ്ഞുതന്നെ; മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തില്ല

single-img
5 March 2014

josephകസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സര്‍ക്കാരുമായി ഇടഞ്ഞുതന്നെ. ഇന്നു രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ നിന്നു പി.ജെ. ജോസഫ് വിട്ടുനിന്നു.

രാവിലെ ആന്റണി രാജുവിന്റെ വീട്ടില്‍ ജോസഫ് വിഭാഗം നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്നു. അതിനു മുമ്പ് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ജോസഫ് രാവിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. കസ്തൂരിരംഗന്‍ വിഷയത്തില്‍ ഓഫീസ് മെമ്മോറാണ്ടവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് ഇന്നു യോഗം ചേരുമെന്നും അതിനു ശേഷം മറ്റു തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ നിന്നും ജോസഫ് വിട്ടുനിന്നിരുന്നു.