പി.സി. ജോര്‍ജ് രാജിവയ്ക്കുകയാണെങ്കില്‍ വയ്ക്കട്ടെ; തല്‍ക്കാലം യു.ഡി.എഫില്‍ പ്രതിസന്ധിയില്ല: എം.എം. ഹസന്‍

single-img
5 March 2014

hassanരാജിവയ്ക്കാന്‍ എന്തെങ്കിലും കാരണം തേടിനടക്കുന്ന പി.സി. ജോര്‍ജിന് കസ്തൂരിരംഗനുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പേരില്‍ രാജിവയ്ക്കുകയാണെങ്കില്‍ ആയിക്കോട്ടെയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. ഇതു സംബന്ധിച്ച് യു.ഡി.എഫില്‍ യാതൊരു യുഡിഎഫില്‍ യാതൊരു പ്രതിസന്ധിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളില്‍ നിന്ന് അകന്ന് അനാഥമായിക്കൊണ്ടിരിക്കുന്ന സിപിഎം കെ.എം. മാണിയെപ്പോലെയുള്ളവരെ മുന്നണിയിലേക്കു ക്ഷണിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ യുഡിഎഫില്‍ മാണി അനാഥനല്ലെന്നും ഹസന്‍ പറഞ്ഞു. മലയോര കര്‍ഷകരുടെ സംരക്ഷണമാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അതിനൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഹസന്‍ പറഞ്ഞു.