വെയ്റ്റിങ് ലിസ്റ്റില്‍ സീറ്റ് ഉറപ്പായാല്‍ ഇനി റെയ്ല്‍വേ വക എസ്എംഎസ്

single-img
4 March 2014

ട്രെയിന്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്ത് വെയിറ്റിംഗ് ലിസ്റ്റിലായവര്‍ക്ക് ഇനി മുതൽ ടിക്കറ്റ് കണ്‍ഫേം ആയാല്‍ എസ്എംഎസ് ലഭിക്കും.കോച്ച് നമ്പറും സീറ്റ് നമ്പറും ഉള്‍പ്പെടെയാകും എസ്എംഎസ്. പത്തു ദിവസമായി റെയ്ല്‍വേ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയിരുന്നു. ഇത് വിജയകരമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നലെ മുതല്‍ എസ്എംഎസ് സര്‍വീസ് പ്രാബല്യത്തിലായതായി റെയ്ല്‍വേ സഹമന്ത്രി അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു.അതേസമയം നിങ്ങള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ അതേപടി തുടരുകയാണെങ്കില്‍ എസ്എംഎസ് ലഭിക്കില്ല. .

നാലു ലക്ഷത്തോളം യാത്രക്കാരാണ് ദിവസേന വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട് ട്രെയ്നില്‍ യാത്ര ചെയ്യുന്നത്. ഇവര്‍ക്ക് ഏറെ ഉപകാരമായിരിക്കും പുതിയ സംവിധാനം. റെയ്ല്‍വേ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ഫൊര്‍ റെയ്ല്‍വേ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റം(സിആര്‍ഐഎസ്) ആണ് എസ്എംഎസ് സംവിധാനത്തിനുള്ള സോഫ്റ്റ്വെയര്‍ നിര്‍മിച്ചത്.