മോദിക്കെതിരെ ആര്‍.ബി. ശ്രീകുമാര്‍ നല്‍കിയ കേസ് തള്ളി

single-img
4 March 2014

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ് എന്നിവര്‍ക്കെതിരെ മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫിസര്‍ ആര്‍.ബി. ശ്രീകുമാര്‍ നല്‍കിയ മാനനഷ്ടക്കേസ് തള്ളി. 1994 ഇസ്രൊ ചാരക്കേസില്‍ തനിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തുന്നുവെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആരോപണം. പരാതി നല്‍കിയതല്ലാതെ ശ്രീകുമാറോ ഇയാളെ പ്രതിനിധീകരിച്ച് അഭിഭാഷകനോ കോടതിയില്‍ ഹാജരാകുന്നില്ലെന്നും ഹര്‍ജിക്കാര്‍ക്ക് നടപടികളുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നുമുള്ള വിലയിരുത്തലോടെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആകാശ് ജയ്ന്‍ ഹര്‍ജി തള്ളുകയായിരുന്നു.

കേസില്‍ ബി.ജെ.പി വക്താവ് മീനാക്ഷി ലെഖി, ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ എന്നിവരെയും പ്രതിയാക്കിയിരുന്നു.