സഹാറ മേധാവി സുബ്രതോ റോയ്ക്കുമേല്‍ മഷിയൊഴിച്ചു

single-img
4 March 2014

സാമ്പത്തിക കുറ്റകൃത്യത്തില്‍ അറസ്റ്റിലായ സഹാറ മേധാവി സുബ്രതോ റോയിക്കുനേരെ കോടതി മുറ്റത്ത് മഷി പ്രയോഗം. സുപ്രീം കോടതിയ്ക്ക് പുറത്തുവച്ചായിരുന്നു ഇത്. ഗ്വാളിയറിലെ അഭിഭാഷകനെന്ന് അവകാശപ്പെട്ട മനോജ് ശര്‍മയാണ് മഷി ഒഴിച്ചത്.‘പാവങ്ങളുടെ പണം കൊള്ളയടിക്കുന്നവന്‍’ എന്നു പറഞ്ഞായിരുന്നു പ്രതിഷേധം.

ലക്‌നൗ പോലീസ് ഫിബ്രവരി 28 ന് അറസ്റ്റുചെയ്ത സുബ്രതോ റോയിയെ തിങ്കളാഴ്ചയാണ് ന്യൂഡല്‍ഹിയില്‍ എത്തിച്ചത്. നിക്ഷേപകരില്‍ നിന്ന് അനധികൃതമായി 20,000 കോടിരൂപ സ്വരൂപിച്ച കേസിലാണു സുപ്രീം കോടതി വാറന്റ് പുറപ്പെടുവിച്ചത്.