ആറന്മുള വിമാനത്താവളം സാധാരണക്കാരില് സാധാരണക്കാര്ക്കുവേണ്ടി- കെ.ജി.എസ്

single-img
4 March 2014

aranmula airportപത്തനംതിട്ട:- ആറന്മുള വിമാനത്താവളം വരുന്നത് ചില മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റ് ശക്തികള്‍ക്കും വേണ്ടിയാണ്‍ എന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന്റ് പരാമര്‍ശം തികച്ചും നിര്‍ഭാഗ്യകരവും വാസ്തവ വിരുദ്ധവുമാണെന്ന് കെ.ജി.എസ് ഗ്രൂപ്പ് പറഞ്ഞു. യാതൊരുവിധ വികസനമോ തൊഴില്‍ സാധ്യതയുമില്ലാത്ത മദ്ധ്യതിരുവിതാംകൂറിലെ അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ സാധാരണക്കാരില്‍ സാധാരണക്കാരായ യുവാക്കള്‍ക്കും ഈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു തൊഴില്‍ ചെയ്യുവാനും അവരുടെ വരുമാനത്തിലൂടെ കുടുംബ ഭദ്രത ഉറപ്പുവരുത്തുവാനും സാധിക്കുമെന്ന യാഥാരത്ഥ്യം വിസ്മരിച്ചത് തികച്ചും വേദനാജനകമാണ്‍. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടുകൂടി ഏതാണ്ടു 1500 പേര്‍ക്ക് നേരിട്ടും 6000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്നതാണ്‍. കേരളത്തിലെ വിദേശ മലയാളികളില്‍ 40% സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഈ വിമാനത്താവളത്തിന്റ് 50 കി.മി ചുറ്റളവില്‍ നിന്നുള്ള മധ്യതിരുവിതാംകൂര്‍ നിവാസികളാണ്‍. കഴിഞ്ഞ സാമ്പത്തിക വര്ഷം മാത്രം 12% തോളം വ്യോമയാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നിട്ടുണ്ട്. ഇതിനു പുറമേയാണ്‍ വിമാത്താവളം നിലവില്‍ വരുന്നതുകൊണ്ടുള്ള അനുബന്ധസ്ഥാപനങ്ങളുടെ വികസനവും അതുമൂലമുണ്ടാകുന്ന തൊഴില്‍ സാ‍ധ്യതകളും. അതുകൊണ്ടു തന്നെ ഏതാനും കുറച്ചു പേര്‍ക്ക് മാത്രം ഉപയോഗപ്പെടുന്ന ഒന്നാണ്‍ വിമാനത്താവളമെന്ന പ്രസ്താവന തികച്ചും ഖേദകരമാണെന്ന് കെ.ജി.എസ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് 2 ഉം 4 ഉം മണിക്കൂര്‍ യാത്ര ചെയ്ത് വിദേശങ്ങളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്ന സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഈ വിമാനത്താവളം നിലവില്‍ വരുന്നതോടു കൂടി ഏറ്റവും സുഗമമായ യാത്രയും സമയലാഭവും സാബത്തിക നേട്ടവും ഉറപ്പുവരുത്തുന്നതുമാണ്‍. കൊച്ചി,തിരുവനന്തപുരം യാത്രാമധ്യേ സംഭവിച്ചിട്ടുള്ള റോഡപകടങ്ങളും അതുമൂലം നഷ്ടപ്പെടുന്ന വിലയേറിയ ജീവനും പരുക്കേറ്റ് ശേഷകാലം മുഴുവനും ശയ്യാലമ്പരായ ഹതഭാഗ്യരേയും നമുക്ക് വിസ്മരിക്കാന്‍ സാധിക്കുകയില്ല. യാഥാര്‍ത്ഥ്യങ്ങള്‍ ഇതായിരിക്കെ സാധാരണക്കാരിലും സാധാരണക്കാരായ ആയിരക്കണക്കിന്‍ യാത്രക്കാര്‍ക്ക് ഈ വിമാനത്താവളം ഒരു വലിയ ആശ്വാസമാകും എന്നകാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ തദ്ദേശവാസികളായ ഭൂരിപക്ഷം പേരും, വിദേശമലയാളികളും ഇതിന്റ് നേട്ടത്തെ ക്കുറിച്ച് മനസിലാക്കിയിട്ടുള്ളതും ഇതിന്റ് നേട്ടത്തിന്‍ ആവിശ്യമായ സഹകരണവും നല്‍കുന്നുണ്ടെന്നും കെ.ജി.എസ് ഡയറക്റ്റര്‍ ഡോ. പി.റ്റി നന്ദകുമാര്‍ പറഞ്ഞു.