മഠത്തിനെതിരെ പരാതി കൊടുത്ത സിപിഎം പ്രാദേശിക നേതാവിനെ സ്വാധീനിക്കാന്‍ ശ്രമം : ഒളിക്യാമറയില്‍ കുടുങ്ങിയത് സാക്ഷാല്‍ അമൃതാനന്ദമയി

single-img
4 March 2014

കൊല്ലം വളളിക്കാവിലെ അമൃതാനന്ദമയി മഠത്തിനെതിരെ പരാതി കൊടുത്ത പ്രാദേശിക സി പി എം നേതാവിനെ സ്വാധീനിക്കാന്‍ മഠത്തിന്റെ ശ്രമം.ആശ്രമത്തിന്റെ കീ‍ഴിലുള്ള സ്ഥാപനങ്ങള്‍ നികുതിയടക്കുന്നില്ലെന്ന് കാട്ടി ഓംബുഡ്സ്മാന് പരാതി നല്‍കിയ സി പി എം ആലുംപീടിക ബ്രാഞ്ച് സെക്രട്ടറി വിജെഷിനെയാണ് ആശ്രമത്തിലേയ്ക്ക് വിളിച്ചു  സ്വാധീനിക്കാന്‍ മഠം അധികൃതര്‍ ശ്രമിച്ചത്.

പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് മഠം വ്യാപകമായി പാടം നികത്തുന്നതിനെതിരെ സമരത്തിന് നേതൃത്വം നല്‍കിയ വി.വിജേഷിനെ മഠത്തിലേക്ക്‌ വിളിപ്പിച്ച അമൃതാനന്ദമയി തന്നെയാണ് നേരിട്ട് സംസാരിച്ചത്.വിജേഷുമായി മാതാ അമൃതാനന്ദമയിയും അമൃതദാസും നടത്തിയ സംഭാഷണത്തിന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ മീഡിയ വണ്‍ ടിവിയാണ് പുറത്തു വിട്ടത്.മഠം നടത്തുന്ന സ്ഥാപനങ്ങള്‍ക്കൊന്നും പഞ്ചായത്തിന്റെ അനുമതിയില്ല എന്നും നികുതി അടയ്ക്കുന്നില്ല എന്നും കാട്ടി വിജേഷിന്റെ നേതൃത്വത്തില്‍ ഓംബുഡ്സ്മാനു പരാതി നല്‍കിയിരുന്നു.

ഈ കേസില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടാണ് വിജേഷിനെ മഠത്തിലേയ്ക്ക് വിളിപ്പിച്ചത്.മാതാഅമൃതാനന്ദമയിക്ക്‌ സംസാരിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞാണ് മഠത്തിലെ സുനില്‍ എന്ന അന്തേവാസി വിജേഷിനെ വിളിച്ചത്.ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കുന്നതിനിടയിലാണ് അമൃതാനന്ദമയി വിജേഷിനോട്  സംസാരിച്ചത്. നാട്ടിലെങ്ങും പലരും പാടം നികത്തുകയും മറ്റും ചെയ്യുമ്പോള്‍ മഠത്തിന്‍റെ കാര്യത്തില്‍ മാത്രം സമരം നടത്തുന്നത് എന്തിനാണെന്ന ചോദ്യമാണ് അമൃതാനന്ദമയി ഉന്നയിക്കുന്നത്. ലുലുമാളിന്റെ കാര്യം എടുത്തു പറയുകയും ചെയ്യുന്നുണ്ട്. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്നും മഠം ചെയ്യുമ്പോള്‍ മാത്രം പ്രശ്നമാക്കുന്നതെന്തെന്ന് അമൃതാനന്ദമയി ചോദിക്കുന്നുണ്ട്.

14kzkd02വിജേഷിന് എന്ത് ആവശ്യമുണ്ടെങ്കിലും അതു വന്നു ചോദിച്ചാല്‍ പോരെയെന്നും അമൃതാനന്ദമയി  ചോദിക്കുന്നു. ഇത് വിജേഷിനെ സാമ്പത്തികം വാഗ്ദാനം ചെയ്തു സ്വാധീനിക്കാനുള്ള ശ്രമമായി വേണം വിലയിരുത്താന്‍.എന്നാല്‍ തന്റെ നിലപാടതെല്ലെന്നു പറഞ്ഞു ഇറങ്ങിവരുകയാണ് താന്‍ ചെയ്തതെന്ന് വിജേഷ് ഇ വാര്‍ത്തയോട് പറഞ്ഞു.അമൃതാനന്ദമായിയുമായി സംസാരിച്ച ശേഷം മഠത്തിന്റെ ചുമതലയുള്ള സ്വാമി അമൃതദാസും വിജേഷുമായി സംസാരിച്ചു. പാടം നികത്തിയാലും വെള്ളക്കെട്ട് നികത്തിയാലും ബോര്‍വെല്‍ ഉണ്ടല്ലോ എന്നാണ് അമ്മ വിജേഷിനോട് ചോദിക്കുന്നത്. ശ്രീ ശ്രീ രവിശങ്കറും ആശാറാം ബാപ്പുവും സായിബാബയും അടക്കമുള്ളവര്‍ സ്വന്തം കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ട്രസ്റ്റ് രൂപീകരിച്ചതെങ്കില്‍ താന്‍ അങ്ങനെയല്ലെന്ന് അമൃതാനന്ദമയി വിശദീകരിക്കുന്നുണ്ട്.

മഠം നടത്തുന്ന സ്ഥാപനങ്ങള്‍ക്കൊന്നും പഞ്ചായത്തിന്റെ അനുമതിയില്ല എന്ന് കാട്ടി 2010-ല്‍ ഡി വൈ എഫ് ഐ ,പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.ഈ സ്ഥാപനങ്ങള്‍ നികുതിയടക്കുന്നില്ല എന്ന് കാട്ടി വിജേഷിന്റെ നേതൃത്വത്തില്‍ ഓംബുഡ്സ്മാനു പരാതിയും നല്‍കിയിരുന്നു.ജഡ്ജി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.ഈ അന്വേഷണത്തില്‍ വിവിധ അന്വേഷണത്തിനായി ക്ലാപ്പന പഞ്ചായത്തില്‍ മാത്രം 49 സ്ഥാപനങ്ങള്‍ ഉണ്ടെന്നും ഇവയ്ക്കൊന്നും തദ്ദേശസ്വയംഭരണ വകുപ്പിന്റെ അനുമതിയില്ലെന്നും നികുതി അടയ്ക്കുന്നില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.ഒരു സാമ്പത്തികവര്ഷം ഏതാണ്ട് ഒന്നരക്കോടിയോളം രൂപയുടെ നികുതിയാണ് വെട്ടിക്കുന്നത്.തിരുവനന്തപുരം കോര്‍പറേഷന്‍.കൊച്ചിന്‍ കോര്‍പ്പരേഷന്‍,തലശ്ശേരി മുനിസിപ്പാലിറ്റി,പത്തനംതിട്ട മുനിസിപ്പാലിറ്റി,ക്ലാപ്പന ഗ്രാമപഞ്ചായത്ത്‌ എന്നിങ്ങനെ അഞ്ചു സ്ഥലങ്ങളില്‍ നികുതി അടയ്ക്കാതെ ഇവരുടെ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട് .ഇതിനിടെ 2002-പതിനഞ്ച് ഏക്കറോളം പാടം നികത്താന്‍ വേണ്ടി മഠം സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരുന്നു.ഈ അനുമതി സര്‍ക്കാര്‍ നല്‍കുന്ന സമയത്ത് ഈ പാടങ്ങള്‍ മുഴുവന്‍ മറ്റു സ്വകാര്യവ്യക്തികളുടെ കയ്യിലായിരുന്നു.പിന്നീട് അവര്‍ ഈ പ്രദേശങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു.ഈ ശ്രമത്തിനെതിരെയും വിജേഷ് കോടതിയെ സമീപിച്ചിരുന്നു.
httpv://www.youtube.com/watch?v=I_d6A8PAXD0
httpv://www.youtube.com/watch?v=MUh1fvYSwEI