വിമാനത്തിൽ വെച്ച് സഹയാത്രികയെ കയറിപ്പിടിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ

single-img
4 March 2014

UAL-logoവിമാനത്തിനകത്തു വെച്ച് സഹയാത്രികയെ കയറിപ്പിടിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ.ബാറ്റണ്‍ റോഗിലെ താമസക്കാരനായ ദേവേന്ദര്‍ സിംഗാണ് (61) അറസ്റ്റിലായത്. ഹൂസ്റ്റണില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.

ഇയാള്‍ക്കെതിരെ ലൈംഗികപീഡന കുറ്റം ചുമത്തി കഴിഞ്ഞദിവസം ന്യൂജേഴ്‌സി കോടതിയില്‍ ഹാജരാക്കി. കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം തടവോ 2,50,000 ഡോളര്‍ പിഴയോ അല്ലങ്കില്‍ ഇവ രണ്ടും ലഭിച്ചേക്കാം.

യാത്രയ്ക്കിടയില്‍ ദേവേന്ദര്‍ സിങ് തൊട്ടടുത്ത സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന സ്ത്രീയെ അപമാനിക്കുകയായിരുന്നു. അപമാനിക്കപ്പെട്ട സ്ത്രീ വിമാന ജീവനക്കാരോട് ഇതേക്കുറിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് ജീവനക്കാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു