അമൃതാനന്ദമയി മഠത്തിനെതിരെ കേസില്ല:പൊലീസിനെതിരേ കോടതിയലക്ഷ്യത്തിന് ഹര്‍ജി

single-img
4 March 2014

അമൃതാനന്ദമയീ മഠത്തിനെതിരേ മുന്‍ സന്തത സഹചാരിയും ഓസ്ട്രേലിയന്‍ സ്വദേശിയുമായ ഗെയില്‍ ‍ ട്രെഡ് വെല്‍ നടത്തിയ വെളിപ്പെറ്റുത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാത്തതിനെതിരെ കോടതിയലക്ഷ്യത്തിനു ഹർജ്ജി.ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.സുപ്രീം കോടതി അഭിഭാഷകനായ ദീപക് പ്രകാശാണ് പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഇത്തരമൊരു കേസില്‍ പരാമാവധി ഏഴ് ദിവസത്തിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി തന്നെ നേരത്തെ പുറപ്പെടുവിച്ച ലളിതാകുമാരി കേസിലെ വിധിയില്‍ പറയുന്നുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസിനെതിരെ നിയമനടപടി ആകാമെന്നും വിധിയില്‍ പറയുന്നു.ബലാത്സംഗം, കള്ളപ്പണനിക്ഷേപം തുടങ്ങി നിരവധി വെളിപ്പെടുത്തലുകൾ അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയില്‍ ‍ ട്രെഡ് വെല്ലിന്റെ പുസ്തകത്തിൽ ഉണ്ടായിരുന്നു