അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കം കേന്ദ്ര മന്ത്രിസഭ ഉപേക്ഷിച്ചു

single-img
3 March 2014

rahul_362270eകോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ച അഴിമതി വിരുദ്ധ ബില്ലുകള്‍ക്കു പകരം ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കം കേന്ദ്ര മന്ത്രിസഭ ഉപേക്ഷിച്ചു. ഞായറാഴ്ച വൈകിട്ടു ചേര്‍ന്ന പ്രത്യേക കാബിനറ്റു യോഗത്തിലാണു ഓര്‍ഡിനന്‍സുകള്‍ വേണെ്ടന്നു വെക്കാനുള്ള തീരുമാനമെടുത്തത്. വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലും രാഹുല്‍ നിര്‍ദേശിച്ച ബില്ലുകള്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും മുതിര്‍ന്ന അംഗങ്ങള്‍ എതിര്‍ത്തിനെ തുടര്‍ന്ന് ഇതു മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് ഇക്കാര്യം ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭ പരിഗണിച്ചെങ്കിലും സമവായത്തിലെത്താനായില്ല.