12 ഇയേഴ്‌സ് ഒഫ് സ്ലേവ് മികച്ച ചിത്രം; ഗ്രാവിറ്റിക് 7 ഓസ്‌കാര്‍, മാത്യു മെക്കോണഹേ മികച്ച നടന്‍, കെയ്റ്റ് ബ്ലാന്‍ഷെ മികച്ച നടി

single-img
3 March 2014

Gravity-1

86 മത് ഓസ്‌കാറില്‍ 12 ഇയേഴ്‌സ് ഒഫ് സ്ലേവ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. അല്‍ഫോന്‍സോ ക്വാറോണിന്റെ ഗ്രാവിറ്റി ആറ് പുരസ്‌കാരങ്ങളുമായി കുതിക്കുന്നു. പത്തു ഓസ്‌കാര്‍ നോമിനേഷനുകള്‍ ലഭിച്ച ഗ്രാവിറ്റി ഒറിജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം, ചിത്രസംയോജനം, വിഷ്വല്‍ ഇഫക്ട്‌സ്, ശബ്ദസംയോജനം, ശബ്ദമിശ്രണം എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇമ്മാനുവേല്‍ ലൂബസ്‌കി ഛായാഗ്രഹണവും സ്റ്റീവന്‍ ്രൈപസസ് സംഗീതവും നല്‍കി ഗ്രാവിറ്റിയിലൂടെ ഓസ്‌കാര്‍ നേടിക്കഴിഞ്ഞു. മാത്യു മെക്കോണഹേ മികച്ച നടനുള്ള ഓസ്‌കര്‍ ഡാലസ് ബയേഴ്‌സല് ക്ലബ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് സ്വന്തമാക്കി. മികച്ച നടിക്കുള്ള ഓസ്‌കര്‍ കെയ്റ്റ് ബ്ലാന്‍ഷെ ബ്ലൂ ജാസ്മിനിലൂടെ സ്വന്തമാക്കിയപ്പോള്‍ ഗ്രാവിറ്റിയുടെ സംവിധായകന്‍ അല്‍ഫോന്‍സോ ക്വാറോണ്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. മികച്ച ചിത്രത്തിനും ഗ്രാവിറ്റിക്ക് നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.

മികച്ച വിദേശഭാഷാചിത്രമായി ഇറ്റാലിയന്‍ ചിത്രമായ ഗ്രേറ്റ് ബ്യൂട്ടി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രോസണ്‍ എന്ന ചിത്രത്തിലെ ലെറ്റ് ഇറ്റ് ഗോ എന്ന ഗാനമാണ് മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ സ്വന്തമാക്കിയത്. ഡാളസ് ബയേഴ്‌സ് ക്ലബ്ബിന് ചമയം, കേശാലങ്കാരം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം ലഭിച്ചത്.

ലുപിത യാങ്കോ ട്വല്‍വ് ഇയേഴ്‌സ് എ സ്ലേവിലെ മികച്ച അഭിനയത്തിന് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഡാലസ് ബയേഴ്‌സ് ക്ലബിലെ അഭിനയത്തിന് ജയേഡ് ലേറ്റോ മികച്ച സഹനടനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ദ ഗ്രേറ്റ് ഗാറ്റ്‌സ്ബിയിലൂടെ കാതറിന്‍ മാര്‍ട്ടിന്‍ നേടി. .

ഡെസ്പിക്കബിള്‍2 മികച്ച സംഗീതത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. മിസ്റ്റര്‍ ഹബ്ലോട്ട് (മികച്ച ആനിമേറ്റഡ് ചിത്രം), ഹീലിയം (മികച്ച ഹ്രസ്വചിത്രംലൈവ് ആക്ഷന്‍), 20 മീറ്റര്‍ ഫ്രം സ്റ്റാര്‍ഡം (മികച്ച ഡോക്യുമെന്ററി ഫീച്ചര്‍) തുടങ്ങിയവയാണ് ഓസ്‌കാര്‍ നേടിയിരിക്കുന്നത്.