ഐഷാപോറ്റിയെ പരിചയമില്ല, സരിത ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ച്: ബിജു രാധാകൃഷ്ണന്‍

single-img
3 March 2014

biju radhakrishnanആദ്യഭാര്യ രശ്മിയുടെ കൊലപാതക കേസില്‍ തന്നെ രക്ഷപ്പെടാന്‍ സഹായിച്ചത് ഐഷാ പോറ്റിയാണെന്ന സരിതയുടെ ആരോപണത്തിനെതിരെ ബിജുരാധാകൃഷ്ണന്‍ രംഗത്ത്. കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റിയെ മാധ്യമങ്ങളിലൂടെയുള്ള പരിചയം മാത്രമേയുള്ളൂവെന്നും ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കി.

സരിത എസ്. നായര്‍ ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്നും സരിതയുടെ ജാമ്യം റദ്ദാക്കാന്‍ തനിക്ക് ഒരു മണിക്കൂര്‍ മാത്രമേ വേണ്ടൂവെന്നും ബിജു രാധാകൃഷണന്‍ പറഞ്ഞു. സരിതയ്ക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമേയുള്ളൂ. എന്റെ മക്കള്‍ക്ക് അവരുടെ അമ്മയെ കിട്ടിയല്ലോ. പക്ഷെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് സരിത ജാമ്യം നേടിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്‌ടെന്നും ബിജു പറഞ്ഞു.