സരിതയുടെ ആരോപണങ്ങള്‍ നുണ, താന്‍ തെറ്റ് ചെയ്തിട്ടില്ല: അബ്ദുള്ളക്കുട്ടി; ആരോപണങ്ങള്‍ നിഷേധിച്ചാല്‍ അബ്ദുള്ളക്കുട്ടിക്കെതിരെ നിയമനടപടിയെന്ന് സരിത

single-img
3 March 2014

AP-Abdullakutty01സരിതയുടെ ആരോപണങ്ങള്‍ നുണയാണെന്നും തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും എ.പി. അബ്ദുള്ളക്കുട്ടി എം്പി. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എനിക്ക് ഇത്രയേ പറയാനുള്ളൂവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഏത് അന്വേഷണത്തിനും താന്‍ തയാറാണെന്നും സത്യം മാധ്യമങ്ങള്‍ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സരിത എന്തിന് അബ്ദുള്ളക്കുട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാല്‍ തന്റെ ആരോപണങ്ങള്‍ അബ്ദുല്ലള്ളക്കുട്ടി നിഷേധിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് സരിത വ്യക്തമാക്കി.