കൂടംകുളം സമരസമിതി നേതാവ് ഉദയകുമാര്‍ എഎപിയില്‍ ചേര്‍ന്നു

single-img
1 March 2014

Udayakumarകൂടംകുളം ആണവ നിലയ വിരുദ്ധ സമിതി നേതാവ് എസ്.പി.ഉദയകുമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. കൂടംകുളം ജില്ലയിലെ ഇടിന്ദക്കരി ഗ്രാമത്തിലാണ് ഉദയകുമാര്‍ എഎപിയില്‍ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. സമരസമിതി പ്രവര്‍ത്തകരും ഉദയകുമാറിനൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നു.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കന്യാകുമാരിയില്‍ നിന്നും ഉദയകുമാര്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമര സമിതിയുടെ ആവശ്യങ്ങള്‍ എഎപി അംഗീകരിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ്, ബിജെപി എന്നീ കക്ഷികളെക്കാള്‍ എഎപിക്ക് വിശ്വാസ്യതയുണ്‌ടെന്നും ഉദയകുമാര്‍ പറഞ്ഞു.