ടിപി വധഗൂഡാലോചനക്കേസ് സിബിഐക്ക് കൈമാറാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

single-img
1 March 2014

TP chandrashekaran - 6ടിപി വധഗൂഡാലോചനക്കേസിലെ അന്വേഷണം സിബിഐയ്ക്കു വിടാനുള്ള വിജ്ഞാപനമായി. വിജ്ഞാപനം സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് അയച്ചു. കഴിഞ്ഞ മാസമാണ് കേസ് സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ടിപി വധഗൂഡാലോചന കേസ് സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ തിരുവനന്തപുരത്ത് നിരാഹാരസമരം നടത്തിയിരുന്നു. കേസില്‍ സിബിഐ അന്വേഷമം വേണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.