ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല: മമത

single-img
1 March 2014

mamatha banerjiവരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഇല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബംഗാളില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ഒറ്റയ്ക്കാണ് മത്സരിച്ചത്. ഒറ്റയ്ക്ക് മത്സരിക്കുന്നതില്‍ സന്തോഷമേയൂള്ളൂവെന്നും മമത വ്യക്തമാക്കി.