സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങിക്കൊണ്ട് കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു

single-img
1 March 2014

ksrtcകെഎസ്ആര്‍ടിസിയിലെ വിവിധ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. മുഴുവന്‍ തൊഴിലാളി സംഘടനകളും സൂചനാ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബസ് സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങി. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എംപാനല്‍ ജീവനക്കാര്‍ ഇന്നു ഹാജരായില്ലെങ്കില്‍ അവര്‍ക്കെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിക്കും.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ് തുടങ്ങിയ യൂണിയനുകളാണു പണിമുടക്കിനു നേതൃത്വം നല്‍കുന്നത്. പണിമുടക്കിനു നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നു യൂണിയന്‍ നേതാക്കളുമായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.