അഴിമതിക്കേസില്‍ സിപിഎം വനിതാനേതാവിന് രണ്ടുവര്‍ഷം കഠിനതടവും പിഴയും

single-img
1 March 2014

courtസിപിഎം വനിതാ നേതാവിന് അഴിമതിക്കേസില്‍ രണ്ടുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണു സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എം.ജി. മീനാംബിക ഉള്‍പ്പെടെ അഞ്ചുപേരെ കഠിന തടവിനു ശിക്ഷിച്ചത്.

മറ്റു നാലുപേര്‍ സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. 1998 ല്‍ കല്ലറ ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റായിരിക്കവേ മീനാംബികയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നു പൂതക്കുഴി വാട്ടര്‍ ഷെഡ് പദ്ധതിയുടെ മറവില്‍ 13,88,8423 രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് വിജിലന്‍സ് കോടതി പ്രതികളായ ഇവരെ കുറ്റക്കാരെന്നു കണെ്ടത്തിയതും ശിക്ഷ വിധിച്ചതും.