ഇനിയും മത്സരിക്കാന്‍ ആഗ്രഹമുണ്ട്: അഡ്വാനി

single-img
1 March 2014

2349_S_lk adwaniഗുജറാത്തില്‍ നിന്നു തന്നെ തനിക്ക് ഇനിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്‌ടെന്ന് ബിജെപിയ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി. എന്നാല്‍ പാര്‍ട്ടിയാണ് തന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടതെന്നും അഡ്വാനി വ്യക്താമാക്കി.

നിലവില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള എംപിയാണ് അഡ്വാനി. കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ അഡ്വാനിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമുണ്‌ടെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്.