തിഹാര്‍ ജയില്‍ തലവേദനയാകുന്നു; തടുവുകാര്‍ ഇരട്ടിയിലധികം, ആവശ്യത്തിന് ജീവനക്കാരില്ല

single-img
28 February 2014

IN13_INDEX_TIHAR_JA_549464fരാജ്യത്തെ പ്രധാന ഹൈടെക് ജയിലായ തിഹാര്‍ ജയിലില്‍ വിഐപികളും വിദേശികളും ഉള്‍പ്പെടെയുള്ള തടവുകാരുടെ ക്രമാതീതമായി വര്‍ധിച്ചതോടെ ജയില്‍ ജീവനക്കാരുടെ തലവേദന ഇരട്ടിയായിരിക്കുകയാണ്. ജയിലിലെ തടവുകാരുടെ എണ്ണം അനുവദനീയമായതിലും ഇരട്ടിയില്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. തടവുകാരുടെ എണ്ണത്തിനു ആനുപാതികമായി ജീവനക്കാരില്ലാത്തത് സുരക്ഷ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

6250 തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സൗകരമുള്ള ജയിലില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 13,552 തടവുകാരാണ് ഇപ്പോള്‍ ഉള്ളതെന്നു അധികൃതര്‍ സൂചിപ്പിച്ചു. ഇതില്‍ 10,154 പേര്‍ വിചാരണ തടവുകാരാണ്. 3,388 പേര്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുമാണ്. ഇതിനിടയില്‍ 366 വിദേശികളും തിഹാറിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.