തായ്‌ലാന്‍ഡില്‍ ബസ് അപകടത്തില്‍ 15 മരണം

single-img
28 February 2014

thailandതായ്‌ലാന്‍ഡില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മരിച്ചു. വെള്ളിയാഴ്ച ത്യാലാന്‍ഡിലെ തീരദേശ നഗരമായ പാട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ 30 ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും പാട്ടയിലേക്ക് പഠനയാത്ര പോകുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്.