കാര്‍ഷിക അഴിമതി; തായ് പ്രധാനമന്ത്രി ഹാജരായില്ല

single-img
28 February 2014

9153ri-Yingluck_Shinawatraതായ്‌ലന്റില്‍ നെല്ല് സബ്‌സിഡി കേസില്‍ ഇടക്കാല പ്രധാനമന്ത്രി അഴിമതി വിരുദ്ധ കമ്മീഷനു മുമ്പാകെ ഇടക്കാല പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്ര ഹാജരായില്ല. യിംഗ്‌ലകിനു പകരം അഭിഭാഷക സംഘമാണ് ഇതിനുവേണ്ടി ഹാജരായത്.

സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിരിക്കുന്നതിനിടെ ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ എടുത്ത കേസ് യിംഗ്‌ലക്കിനു കനത്ത തിരിച്ചടിയായിരിക്കുകയാണ്. അഴിമതിവിരുദ്ധ കമ്മീഷന്‍ കുറ്റക്കാരിയെന്നു കണെ്ടത്തിയാല്‍ യിംഗ്‌ലക്കിനു പാര്‍ലമെന്റില്‍ ഇംപീച്ച് നടപടി നേരിടേണ്ടിവരുമെന്ന് വിദഗ്ദര്‍ പറയുന്നു.