സ്ത്രീയെ കടന്നു പിടിക്കാന്‍ ശ്രമം : നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയുടെ തിരക്കഥാകൃത്ത്‌ അറസ്റ്റില്‍

single-img
28 February 2014

gfhgfകൊച്ചി: ഫ്ലാറ്റിലെ ജോലിക്കാരിയായ സ്ത്രീയെ  കയറിപ്പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദാണ് അറസ്റ്റിലായത്. മരട്‌ പോലീസ്‌ പിടികൂടിയ പ്രതി മയക്കു മരുന്ന്‌ ഉപയോഗിച്ചിരുന്നതായി പോലീസ്‌ പറഞ്ഞു.

ഇന്ന്‌ രാവിലെ കൊച്ചി തൈക്കുടത്തെ ഫ്‌ളാറ്റിലായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ശേഷം നഗ്നനായി ഫ്‌ളാറ്റ്‌ സമുച്ചയത്തിലെത്തിയ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന്‌ ഓടിയെത്തിയ സമീപ മുറികളിലുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.മരട്‌ പോലീസ്‌ യുവതിയുടെ മൊഴിയെടുത്തു.

 സംഭവ സമയത്ത് ഹാഷിർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളുടെ കൈയിൽ നിന്ന് കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.