സുബ്രതാ റോയ് പോലീസില്‍ കീഴടങ്ങി

single-img
28 February 2014

vbk-20-Subrata_Roy_1763496fനിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള കേസില്‍ സുപ്രീകോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതാ റോയ് പോലീസില്‍ കീഴടങ്ങി.

നിക്ഷേപകരുടെ 19000 കോടി രൂപ തിരിച്ചുനല്‍കുന്നതില്‍ വീഴ്ച വരുത്തിയതായുള്ള കേസില്‍ റോയിയോടും മൂന്ന് ഡയറക്ടര്‍മാരോടും സുപ്രീംകോടതി ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് റോയ് അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍.